#Dileep | ദിലീപിൻ്റെ ശബരിമലയിലെ വിഐപി ദർശനം: പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു

#Dileep | ദിലീപിൻ്റെ ശബരിമലയിലെ വിഐപി ദർശനം: പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു
Dec 6, 2024 08:22 PM | By VIPIN P V

( www.truevisionnews.com ) ദിലീപിൻ്റെ ശബരിമലയിലെ വിഐപി ദർശനത്തിൽ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചതായി ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ മുരാരി ബാബു പറഞ്ഞു.

വിശദമായ റിപ്പോർട്ട് തിങ്കളാഴ്ച സമർമിപ്പിക്കുമെന്നും സിസിടിവി ദ്യശ്യങ്ങൾ ശനിയാഴ്ച്ച നൽകുമെന്നും അദ്ദേഹം അറിയിച്ചു.

“ആഭ്യന്തര വിജിലൻസ് വിഭാഗം അന്വേഷണം നടത്തി. ഈ റിപ്പോർട്ടും തിങ്കളാഴ്ച നൽകും. ആർക്കും പ്രത്യേക പരിഗണന നൽകരുത് എന്ന് കോടതി വിധിയാണ്.

സിസിടിവിയിൽ എല്ലാം ഉണ്ട് അത് ഉൾപ്പെടുത്തിയാകും റിപ്പോർട്ട് നൽകുക. ആരൊക്കെ ഹരിവരാസന സമയത്ത് ഉണ്ടെന്നത് റിപ്പോർട്ടിൽ ഉൾപ്പെടുത്തും.ആർക്കും ഒന്നും മറച്ചുവെക്കാനില്ല.- അദ്ദേഹം പറഞ്ഞു.

അതേസമയം ശബരിമലയിലെ ദിലീപിന്റെ വിഐപി ദര്‍ശനത്തില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി ഇന്ന് രംഗത്ത് വന്നിരുന്നു.മറ്റുള്ളവരുടെ ദര്‍ശനം തടസപ്പെടുത്തിയിട്ടാണോ ഇത്തരം ആളുകളുടെ ദര്‍ശനം എന്ന് ഹൈക്കോടതി ചോദിച്ചു.

സ്ത്രീകളെയും കുട്ടികളെയും ഉള്‍പ്പടെ ക്യൂവില്‍ നിർത്തി ദിലീപിനും സംഘത്തിനും വിഐപി ദർശനം ഒരുക്കിയ സംഭവത്തിലാണ് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം ഉണ്ടായത്.

പൊലീസ് അകമ്പടിയോടെ ഇവർ എങ്ങനെയാണ് ദര്‍ശനത്തിനെത്തുന്നത് എന്നും എത്രപേരാണ് വിഐപി ദര്‍ശനത്തിനായി നിരന്നു നിന്നത് എന്നും കോടതി ചോദിച്ചു.

ഈ സമയത്ത് മറ്റുള്ളവരുടെ ദര്‍ശനം മുടങ്ങി. അവരെ തടഞ്ഞത് എന്തിനാണെന്നും ദര്‍ശനം ലഭിക്കാതെ മടങ്ങിയവര്‍ ആരോട് പരാതി പറയുമെന്നു ഹൈക്കോടതി ചോദിച്ചു.

ഹരിവരാസനം സമയത്ത് അവസാനം വരെ നില്‍ക്കുന്നത് ആര്‍ക്കുമുള്ള പ്രിവിലേജല്ലെന്നും കോടതി വ്യക്തമാക്കി.

ഹൈക്കോടതിയുടെ മുന്‍കാല ഉത്തരവുകള്‍ക്ക് വിരുദ്ധമാണ് സംഭവം. എല്ലാ ഭക്തര്‍ക്കും ദര്‍ശനത്തിന് സൗകര്യമൊരുക്കണം.പൊലീസിന് ഒരു ചുമതലയും നിര്‍വ്വഹിക്കാനില്ലേയെന്നും കോടതി ചോദിച്ചു.

ദിലീപിനെ ഹര്‍ജിയില്‍ കക്ഷി ചേര്‍ക്കുമെന്നും കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഇത്തരം സംഭവങ്ങള്‍ അടിയന്തിരമായി റിപ്പോര്‍ട്ട് ചെയ്യണമെന്നും ദേവസ്വം ബോർഡ് തിങ്കളാഴ്ച വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ സമ‍ർപ്പിക്കാനാണ് നിർദ്ദേശം. കോടതി ഇടപെടലിന് പിന്നാലെ തിരുവിതാംകൂർ ദേവസ്വം ബോർഡും ദിലീപിൻ്റെ വിഐപി ദർശനത്തിൽ അന്വേഷണം തുടങ്ങി.

ദിലീപിന് വിഐപി പരിഗണന കിട്ടിയോ എന്ന് ദേവസ്വം വിജിലൻസ് എസ്പിയും അന്വേഷിക്കുന്നുണ്ട്.

#Dileep #Sabarimala #VIP #visit #Preliminary #report #submitted

Next TV

Related Stories
#marco | 'ഒന്നും വിടാതെ വ്യാജൻ'  ; ‘മാർക്കോ’യുടെ വ്യാജ പതിപ്പ് ഓൺലൈനിൽ, കേസെടുത്ത് സൈബർ പൊലീസ്

Dec 26, 2024 05:03 PM

#marco | 'ഒന്നും വിടാതെ വ്യാജൻ' ; ‘മാർക്കോ’യുടെ വ്യാജ പതിപ്പ് ഓൺലൈനിൽ, കേസെടുത്ത് സൈബർ പൊലീസ്

വ്യാപകമായി ടെലഗ്രാം ഗ്രൂപ്പുകളിലൂടെ ലിങ്കുകൾ ഷെയർ ചെയ്താണ് പുതിയ സിനിമയുടെ വ്യാജൻ...

Read More >>
#MTVasudevanNair | ഓരോ സീനെടുക്കുമ്പോഴും ഞാനദ്ദേഹത്തെ നോക്കും, പ്രത്യേകിച്ച് ചിരിയോ അഭിനന്ദനമോ ആ മുഖത്തുണ്ടായിരുന്നില്ല'; എംടി ഓർമ്മകളിൽ മനോജ് കെ ജയൻ

Dec 26, 2024 01:04 PM

#MTVasudevanNair | ഓരോ സീനെടുക്കുമ്പോഴും ഞാനദ്ദേഹത്തെ നോക്കും, പ്രത്യേകിച്ച് ചിരിയോ അഭിനന്ദനമോ ആ മുഖത്തുണ്ടായിരുന്നില്ല'; എംടി ഓർമ്മകളിൽ മനോജ് കെ ജയൻ

ഒരു വേഷമുണ്ടെന്നും മംഗലാപുരത്തേക്ക് വരണമെന്നാണ് പെരുന്തച്ചൻ സിനിമയുടെ പ്രൊഡ്യൂസർ വിളിച്ച്...

Read More >>
#mtvasudevannair | കോഴിക്കോട് വിലാസിനിയെ കുട്ട്യേടത്തി വിലാസിനിയാക്കിയത് വാസുവേട്ടനാണ്, അദ്ദേഹത്തെ മറക്കാനാവില്ല

Dec 26, 2024 12:58 PM

#mtvasudevannair | കോഴിക്കോട് വിലാസിനിയെ കുട്ട്യേടത്തി വിലാസിനിയാക്കിയത് വാസുവേട്ടനാണ്, അദ്ദേഹത്തെ മറക്കാനാവില്ല

അന്തരിച്ച സാഹിത്യകാരന്‍ എംടിയെ അവസാനമായി ഒരു നോക്ക് കാണാന്‍ അദ്ദേഹത്തിന്റെ കോഴിക്കോട്ടെ വസതിയില്‍ എത്തിയതായിരുന്നു...

Read More >>
#mtvasudevannair | 'പകരം വെക്കാനില്ലാത്ത വ്യക്തി എന്ന് ഒട്ടും ആലങ്കാരികമല്ലാതെ പറയാന്‍ സാധിക്കുന്നയാളാണ് എം.ടി' - അനുസ്മരിച്ച് സുരാജ്

Dec 26, 2024 12:31 PM

#mtvasudevannair | 'പകരം വെക്കാനില്ലാത്ത വ്യക്തി എന്ന് ഒട്ടും ആലങ്കാരികമല്ലാതെ പറയാന്‍ സാധിക്കുന്നയാളാണ് എം.ടി' - അനുസ്മരിച്ച് സുരാജ്

മലയാളികള്‍ക്ക് നമ്മുടെ നാടിന്റെയും ഭാഷയുടെയും സിനിമയുടെയും സംസ്‌കാരത്തിന്റെയും അഭിമാനവും അടയാളവുമായ മഹത്വ്യക്തിത്വമാണ്...

Read More >>
Top Stories










News Roundup